ആഭ്യന്തര വകുപ്പ് നോക്കുകുത്തി : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാണെന്ന് തെളിയിക്കുന്ന നിരവധി സംഭവവികാസങ്ങളാണ് ദിനം പ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
യു.ഡി. എഫ് കോന്നി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം അരുവാപ്പുലത്ത് പൊതു നിരത്തിൽ വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സി.പി.എം. ലോക്കൽ സെക്രട്ടറിക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ നടത്തുന്ന ശ്രമം ഏറ്റവും വലിയ തെളിവാണ്. ഇത് ജില്ലയിലെ പോലീസ് സേനയുടെ പരാജയമാണ് സുചിപ്പിക്കുന്നതെന്നും ഡി.സി. സി പ്രസിഡന്റ് പറഞ്ഞു.

കൃത്യ നിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പൊതുജന മധ്യത്തിൽ ആക്ഷേപിക്കുകയും പരസ്യമായി തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ലോക്കൽ സെക്രട്ടറിക്കെതിരായി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പാറ, മണ്ണ്, ടിപ്പർ മാഫിയ-സി.പി.എം. അവിശുദ്ധ കുട്ടുകെട്ടിന്റെ പരസ്യമായ തെളിവാണ് അരുവാപ്പുലത്ത് നടന്ന കൈയ്യേറ്റമെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം 23 ന് സംസ്ഥാന ഗവൺമെന്റിന്റെ അഴിമതി ഭരണത്തിനെതിരെ യു.ഡി. എഫിന്റെ നേതൃത്വത്തിൽ കോന്നിയിൽ സായാഹ്ന ജനകീയ സദസ് നടത്തുവാൻ തീരുമാനിച്ചു. ഡി സി സി സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, എസ്.വി പ്രസന്നകുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഉമ്മൻ വടക്കേടത്ത്, ആർ. ദേവകുമാർ, ജോസ് കൊന്നപ്പാറ, തോമസ്കുട്ടി കുമ്മണ്ണൂർ, വി.ടി അജോമോൻ, ശാന്തിജൻ ചൂരക്കുന്നിൽ, രവി പിള്ള, അഷറഫ്, പി.കെ.ഗോപി ഐവാൻ വകയാർ, ജോയൽ മാത്യു, ജി.ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...