അടൂര്‍ : ഹോം ഐസലേഷന്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജ്യോതി പരം വൈഷ്ണവം വീട്ടില്‍ ശ്രീനാഥ് മോഹന്‍ എതിരെ അടൂര്‍ പോലീസ് കേസ് എടുത്തു. ഏറത്ത് ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അന്തിച്ചിറ സ്വദേശിയായ ഇയാള്‍ മാര്‍ച്ച് 23ന് ഖത്തറില്‍ നിന്നും എത്തിയ അന്നു മുതല്‍ ഹോംഐസലേഷനിലാണ്. കഴിഞ്ഞ ദിവസം ഹോം ഐസലേഷന്‍ ലംഘിച്ച് പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈം നമ്പര്‍ 598/20, അണ്ടര്‍ സെക്ഷന്‍ 269,188 ഐപിസി,73 (1) (എ) കേരള ഹെല്‍ത്ത് കെയര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം പോലീസ് കേസെടുത്തത്.
ഹോം ഐസലേഷന്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തു
RECENT NEWS
Advertisment