പരിചരണത്തിലായിരുന്ന വൃദ്ധന്റെ നാലു ലക്ഷം രൂപ വില വരുന്ന സ്വർണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു.. ഹോം നഴ്‌സ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വൃദ്ധന്റെ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ ഹോം നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63)യെയാണ് പുത്തൻവേലിക്കര പോലീസ് പിടികൂടിയത്. വ്യാഴാഴ്ച തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോം നഴ്‌സായി ജോലി ചെയ്തുവരുന്നതിനിടെയാണ് മോഷണം നടന്നത്. പരിചരണത്തിലായിരുന്ന വൃദ്ധന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല സരസമ്മ മോഷ്ടിച്ച ശേഷം വീട്ടിലെ ബാത്ത്‌റൂമിലെ ഫ്ലഷ് ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ ഹോം നഴ്‌സാണെന്ന് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്ലഷ് ടാങ്കിൽ നിന്ന് സ്വർണമാല കണ്ടെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിലും സമാന സ്വഭാവമുള്ള മറ്റൊരു കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്‌ഐ വിക്കി ജോസഫിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീഷ്, സനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സ്വാതി, വിനീഷ്, ജിംസൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...