പന്തളം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ഹോമിയോപ്പതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുവിതരണം പുരോഗമിക്കുന്നു. പന്തളം നഗരസഭയിലെ മുഴുവന്‍പേര്‍ക്കും വിതരണം ചെയ്യാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജു കുമാറില്‍ നിന്നും പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി ഏറ്റുവാങ്ങി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ആഴ്സിനിക് ആല്‍ബം 30 എന്ന മരുന്ന് സ്ട്രിപ്പുകളാണ് ഇമ്യുണിറ്റി ബൂസ്റ്റര്‍ വിതരണത്തിനായി നല്‍കുന്നത്.
ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ നിഷ ജോണ്‍, എച്ച്.ഐ ശ്രീലത, നഗരസഭാ സെക്രട്ടറി ജി.ബിനുജി, സൂപ്രണ്ട് ആര്‍.രേഖ, പന്തളം ഗവ ഹോമിയോ ഡിസ്പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജി ഡാനിയേല്‍, എസ്.അനില്‍ കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, ഹോമിയോപ്പതി വകുപ്പ് ജീവനക്കാരായ റിഷാദ്, റഹിം എന്നിവര്‍ പങ്കെടുത്തു.