ശബരിമല : ശബരിമല സന്നിധാനത്തും പമ്പയിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ സാംക്രമിക രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികില്‍സയും പ്രതിരോധ മരുന്നുകളും ലഭ്യമാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹന്‍ദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 അംഗ മെഡിക്കല്‍ സംഘം സന്നിധാനത്തും പമ്പയിലും ക്യാംപ് ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ദിവസവും നൂറുകണക്കിന് തീര്‍ഥാടകര്‍ ചികില്‍സ തേടിയെത്തുന്നു. ഈ തീര്‍ഥാടന കാലയളവില്‍ 5,000ലധികം പേര്‍ക്ക് വകുപ്പ് നിര്‍ദേശപ്രകാരം ചിക്കന്‍പോക്‌സ്, പകര്‍ച്ചപ്പനി എന്നിവയ്ക്കുള്ള പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്തു.
തീര്‍ഥാടന കാലയളവിലേയ്ക്ക് ആവശ്യമായ മരുന്നുകളും പ്രതിരോധ മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. കാല് വേദന, നടുവേദന, പനി, ജലദോഷം, തൊണ്ടവേദന, ചുമ, അലര്‍ജി, കാലാവസ്ഥാ രോഗങ്ങള്‍ തുടങ്ങി തീര്‍ഥാടകരില്‍ സാധാരണ കണ്ടുവരുന്ന അസുഖങ്ങള്‍ക്ക് പുറമെ പഴകിയ രോഗങ്ങള്‍ക്കും ആശുപത്രിയില്‍ ചികില്‍സ ലഭ്യമാണ്. കഫക്കെട്ടും ശ്വാസംമുട്ടലും അനുഭവപ്പെടുന്ന രോഗികള്‍ക്ക് നെബുലൈസേഷന്‍ സൗകര്യവും ഹോമിയോ ആശുപത്രികളില്‍ ക്രമീകരിച്ചിട്ടുണ്ട്.
ശബരിമല സന്നിധാനത്തും പമ്പയിലും പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്ത് ഹോമിയോപ്പതി വകുപ്പ്
RECENT NEWS
Advertisment