കൊല്‍ക്കത്ത: കനത്ത പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മോദി എത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. യുവജന രാഷ്ട്രീയ സംഘടനകളാണ് പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോദിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മോദിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന വഴികളില്‍ നേരത്തെ തന്നെ പ്രതിഷേധക്കാര്‍ സ്ഥാനം പിടിച്ചിരുന്നു. എങ്ങും കരിങ്കൊടികളും മോദി ഗോ ബാക്ക് പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്. വൈകീട്ട് മൂന്നോടെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധത്തിനായി സംഘടിച്ചിരുന്നു.