മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് ജില്ലകളില്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കും നഗരസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി വന്‍ വിജയം നേടി. 51 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര വികാസ് അഗാഡി സഖ്യത്തില്‍ മത്സരിച്ച ശിവസേന 17 ഇടത്തും സഖ്യകക്ഷി 14 ഇടത്തും എന്‍സിപി നാലിടത്തും വിജയം നേടിയപ്പോള്‍ ബിജെപി 11 സീറ്റിലൊതുങ്ങി. രത്‌നഗിരിയിലെ ലഞ്ചാ നഗര്‍ പഞ്ചായത്ത്, നാഗ്പൂരിലെ കന്‍ഹന്‍ പിപ്പാരി മുന്‍സിപ്പല്‍ കൗണ്‍സില്‍, ഗദാചന്ദര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ജില്ലാ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് എന്‍സിപി – ശിവസേന സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മണ്ഡലത്തില്‍ പോലും ബിജെപി പരാജയപ്പെട്ടു . നാഗ്പൂര്‍ ജില്ലാ പരിഷത്തിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. 49 സീറ്റുകളില്‍ വെറും 10 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 38 സീറ്റുകളില്‍ വിജയിച്ചു.