നിര്‍ഭയ കേസ് ; തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 14ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 14ന് പരിഗണിക്കും.  വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.  ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.  മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത് ; മുഖ്യമന്ത്രിയെ വിമർശിച്ച് മുഹമ്മദ് റിയാസ് രം​ഗത്ത്

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്...

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ അച്‌ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി...

പന്തളത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച യുവതി റിമാൻഡിൽ

0
പന്തളം : വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത...

യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി.സതീശന് സ്വീകരണം നല്‍കുന്നു

0
പത്തനംതിട്ട: യു.ഡി.എഫ് പത്തനംതിട്ട ജില്ലാ യോഗം രാജീവ് ഭവനില്‍ ചേര്‍ന്നു.ഡി.സി.സി പ്രസിഡന്റ്...