ഭക്തര്‍ക്ക് പ്രതിരോധ മരുന്നേകി സന്നിധാനത്തെ ഹോമിയോ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആശ്വാസവും രോഗ പ്രതിരോധശക്തിയും നല്‍കി സന്നിധാനത്തെ ഹോമിയോ ആശുപത്രി. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 4412 അയ്യപ്പഭക്തര്‍ക്ക് ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, മുണ്ടിനീര് അസുഖം തടയുന്നതിനുള്ള പ്രതിരോധമരുന്ന് നല്‍കി. 2025 നവംബര്‍ 16 മുതല്‍ 2540 ഭക്തരാണ് ചികിത്സയ്‌ക്കെത്തിയത്. സൗജന്യമായി ഒരു ലക്ഷത്തിലധികം രൂപയുടെ മരുന്ന് വിതരണം ചെയ്തു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടിനാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും ചികിത്സ തേടിയത്.

യാത്രയ്ക്കിടയിലെ ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ മൂലമുള്ള ഉദരസംബന്ധമായ പ്രശ്നം, പേശീവലിവ് തുടങ്ങിയവയുടെ ചികിത്സയ്ക്കും ഭക്തര്‍ എത്തി. കഴിഞ്ഞ 10 ദിവസമായി കൊല്ലം തൃക്കരിവ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോ. അതുല്‍ ബാബുരാജും കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ. ഹരിലാലുമാണ് മെഡിക്കല്‍ ഓഫീസര്‍മാര്‍. രണ്ട് ഫാര്‍മസിസ്റ്റുകള്‍, രണ്ട് അറ്റന്‍ഡറുമാര്‍, ഒരു ക്ലീനര്‍ എന്നിവരും സേവനസന്നദ്ധരായി ആശുപത്രിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...