അയ്യപ്പ ഭക്തര്‍ക്ക് ആരോഗ്യ സേവനമൊരുക്കി ഹോമിയോ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ആരോഗ്യ സേവനമൊരുക്കി സന്നിധാനത്തെ ഹോമിയോ ആശുപത്രി. പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന തുടങ്ങിയ രോഗങ്ങള്‍ക്കാണ് പ്രധാനമായും ഹോമിയോ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. ചിക്കന്‍ പോക്സ്, ചെങ്കണ്ണ്, വയറിളക്കം തുടങ്ങി പകര്‍ച്ച വ്യാധികള്‍ക്കുള്ള പ്രതിരോധ മരുന്നുകളും സന്നിധാനത്തെ ഹോമിയോ ആശുപത്രിയില്‍ ലഭ്യമാക്കിടയിട്ടുണ്ട്.

ഏതെങ്കിലും പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആവശ്യാനുസരണം പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഹോമിയോ വകുപ്പ് സജ്ജമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍ ഹരിലാല്‍ പറഞ്ഞു. സന്നിധാനത്തെ ഹോമിയോ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം ഏഴ് പേരാണ് സേവനം അനുഷ്ഠിക്കുന്നത്. മലകയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും ഹോമിയോ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍ ഹരിലാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ഉമാനാഥ് പൈ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ഫാര്‍മസിസ്റ്റ്, രണ്ട് അറ്റന്‍ഡര്‍, ഒരു സ്വീപ്പര്‍ എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. പമ്പയിലെ ഹോമിയോ ആശുപത്രിയിലും 7 ജീവനക്കാരുണ്ട്. 10 ദിവസമാണ് ഓരോ ബാച്ചിന്റെയും പ്രവര്‍ത്തന കാലാവധി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...