കോന്നി : കോന്നി മഠത്തിൽ കാവ് റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ പടർന്നു കയറിയ വള്ളി പടർപ്പുകൾ നീക്കം ചെയ്യുവാൻ നടപടിയില്ല. സി പി ഐ കോന്നി മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് കയറുന്ന വഴിയിൽ ആണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. സി പി ഐ ഓഫീസിലേക്കും സമീപത്തെ വീടുകളിലേക്കും വൈദ്യുതി പ്രവഹിക്കുന്നതും ഈ പോസ്റ്റിൽ കൂടിയാണ്.
ടച്ചിങ് വെട്ടുവാൻ കരാർ എടുത്തിരിക്കുന്ന കോൺട്രാക്ടർ ഇത് യഥാസമയം നീക്കം ചെയ്യാത്തത് വലിയ അപകട ഭീഷണി ആണ് ഉയർത്തുന്നത്. മാത്രമല്ല വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന ശിഖരങ്ങൾ മുറിച്ച് മാറ്റിയിട്ടുമില്ല. സ്കൂൾ കോളേജ് കുട്ടികൾ അടക്കം ഇതുവഴി ആണ് യാത്ര ചെയ്യുന്നത്. കാടുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്നും ആവശ്യമുയരുന്നു.