Wednesday, April 24, 2024 11:39 am

ബിഎസ് 6 എത്തി ! ഹോണ്ടയുടെ ഈ രണ്ട് സ്‌കൂട്ടറുകൾ ഇനിയില്ല

For full experience, Download our mobile application:
Get it on Google Play

മുംബെെ : ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് ഹോണ്ട. ആക്ടിവ എന്ന ഒരൊറ്റ മോഡൽ കൊണ്ട് സ്കൂട്ടർ വിപണി വെട്ടിപിടിച്ചു. ഏപ്രിൽ 1 മുതൽ നിലവിൽ വന്ന ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദങ്ങൾക്കനുസരിച്ച് തങ്ങളുടെ സ്കൂട്ടർ ശ്രേണി കാലേകൂട്ടി പരിഷ്കരിച്ചിരുന്നു. എന്നാൽ കാര്യമായ വില്പനയില്ലാത്ത സ്കൂട്ടർ മോഡലുകളായ ഏവിയേറ്റർ, ഗ്രാസിയ മോഡലുകളെ പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നിട്ടും ഹോണ്ട പരിഷ്കരിച്ചിരുന്നില്ല. ഇപ്പോൾ ഈ രണ്ട് മോഡലുകളെപ്പറ്റിയുള്ള വിവരങ്ങളും വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു.

ഏവിയേറ്റർ, ഗ്രാസിയ മോഡലുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തത് ഈ മോഡലുകൾ പിൻവലിച്ചതിന്റെ ഭാഗമായാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോണ്ട സ്കൂട്ടർ ശ്രേണിയിൽ വില്പന കുറവുള്ള മോഡലുകൾ ആയതുകൊണ്ട് തന്നെ ഈ വാദം വിശ്വാസ യോഗ്യവുമാണ്. അതെ സമയം താരതമ്യേന പുതിയ മോഡൽ ആയ ഗ്രാസിയയുടെ പരിഷ്കരിച്ച വകഭേദം ഒരിടവേളയ്ക്ക് ശേഷം എത്തും എന്നും റിപ്പോർട്ടുകളുണ്ട്.

2012-ൽ ആണ് ഏവിയേറ്റർ വില്പനക്കെത്തിയത്. അതെ സമയം 2017-ൽ ആണ് ഗ്രാസിയ എത്തിയത്. 7,000 ആർ‌പി‌എമ്മിൽ 8 ബിഎച്ച്പി പവറും 5,500 ആർ‌പി‌എമ്മിൽ 8.94 എൻ‌എം ടോർക്കും നിർമിക്കുന്ന 109 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് ഏവിയേറ്ററിന്. സിവിടി യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എൻജിൻ ഏവിയേറ്റിന് മണിക്കൂറിൽ 82 കിലോമീറ്റർ വേഗത നൽകുന്നു. അതെ സമയം, ബി‌എസ് 4 ആക്റ്റിവ 125 യെ ചലിപ്പിച്ചിരുന്ന 124.9 സിസി എയർ-കൂൾഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് ബി‌എസ് 4 ഹോണ്ട ഗ്രാസിയയ്ക്കും കരുത്ത് പകരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’ ; അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

0
ലക്നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ....

മോദിയുടെ ‘താലിമാല’ പരാമർശം ; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താലിമാല' പരാമര്‍ശത്തിനെതിരേ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക...

കരുവന്നൂര്‍ കേസ് ; എംഎം വര്‍ഗീസ് ഇഡിക്ക് മുന്നിൽ ഇന്നും ഹാജരാകില്ല

0
തൃശ്ശൂര്‍: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം...

മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നങ്ങൾക്ക് പിന്നില്‍ – എം.കെ മുനീർ

0
കോഴിക്കോട് : സമസ്ത - ലീഗ് പ്രശ്നത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ്...