ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോളോ ജാമ്യമോ നല്‍കി വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോളോ ജാമ്യമോ നല്‍കി വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി. ഇതിന്റെ ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വിട്ടയക്കുന്ന തടവുകാരില്‍ പലരുടേയും കുടുംബത്തിലെ ആളുകളുടെ അവസ്ഥ എന്താണ് എന്നറിയാമോ എന്നും കൊവിഡ് നിരീക്ഷണത്തിലുള്ളവ‍ര്‍ തടവുകാരുടെ വീടുകളിലുണ്ടോ എന്ന് എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചു.

മുപ്പത് ദിവസത്തേക്കാണ് പരോള്‍ അനുവദിക്കുന്നതെന്നും തിരിച്ചു വരുന്ന തടവുകാരെ നിരീക്ഷണത്തില്‍ നി‍ര്‍ത്തിയ ശേഷമേ മറ്റു തടവുകാര്‍ക്കൊപ്പം പാ‍ര്‍പ്പിക്കൂവെന്നും കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. വിദേശ തടവുകാരെ വിട്ടയച്ചാല്‍ അവര്‍ രാജ്യം വിടില്ലെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ മുതി‍ര്‍ന്ന അഭിഭാഷകനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. അതേസമയം സമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ ജയില്‍ പുള്ളികളെ ​ഗോവ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ കാര്യം അറ്റോ‍ര്‍ണി ജനറല്‍ കെ. കെ വേണു​ഗോപാല്‍ സുപ്രീംകോടതിയു‌ടെ ശ്രദ്ധയില്‍പ്പെടുത്തി. ‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...