ലോക്ക്ഡൗൺ ; ഇന്ത്യയ്ക്ക് നഷ്ടം 8 ലക്ഷം കോടിയിലേറെ രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ച തടയാൻ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോക്ക് ഡൌണായിരുന്നു. എന്നാൽ ഈ 21 ദിവസം കൊണ്ട് മാത്രം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 7-8 ലക്ഷം കോടി രൂപയിലേറെ. അപ്രതീക്ഷിതമായി എത്തിയ കൊറോണയിൽ സ്തംഭിച്ച് നിൽക്കുകയാണ് ഇന്ത്യയുടെ സമ്പദ് രംഗം. പൊതുവേ മാന്ദ്യത്തിലായിരുന്ന സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ  ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് കൊറോണയുടെ വരവ്, പ്രതിസന്ധി സാമ്പത്തിക വളർച്ചാ മുരടിപ്പ് കൂട്ടും. കൊറോണ വീണ്ടും സാമ്പത്തിക വള‍ര്‍ച്ച കുറയ്ക്കും.

ലോക്ക് ഡൗൺ മൂലം രാജ്യത്തെ പ്രധാന ബിസിനസ് സ്ഥാപനങ്ങളും ഫാക്ടറി ഔട്ട് ലെറ്റുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. പൊതു ഗതാഗത സംവിധാനം ഉൾപ്പെടെ പ്രവ‍ര്‍ത്തിയ്ക്കുന്നില്ല. 7-8 ലക്ഷം കോടി രൂപയാണ് 21 ദിവസം കൊണ്ട് മാത്രം ഇന്ത്യയ്ക്ക് നഷ്ടം. ലോക്ക് ഡൗൺ കാലാവധി കൂട്ടിയതിനാൽ നഷ്ടം ഇനിയും ഉയരും.

മാ‍ര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തെ 70 ശതമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങളും അവതാളത്തിൽ ആക്കിയിട്ടുണ്ട്. രാജ്യത്തേയ്ക്കുള്ള നിക്ഷേപം നിലച്ചു. കയറ്റുമതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതെല്ലാം രാജ്യത്തിന്റെ  സാമ്പത്തിക വളർച്ചയ്ക്ക് വീണ്ടും കനത്ത ആഘാതമാകും. സെൻട്രൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഇത് പ്രവചിച്ച് കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...