ലോക്ക് ഡൗണില്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബില്ലുകള്‍ നല്‍കി കെ.എസ്.ഇ.ബിയുടെ ഇരുട്ടടി ; തികച്ചും മനുഷ്യത്വരഹിതമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണില്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ഇ.ബി  ബില്ലുകള്‍ നല്‍കുന്ന  നടപടി തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍ പറഞ്ഞു.

മീറ്റര്‍ റീഡിംഗ് എടുക്കാതെ ഉദ്യോഗസ്ഥര്‍ തോന്നുംപടി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയതുപ്രകാരം പലര്‍ക്കും ഭീമമായ ബില്ലുകളാണ് വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം മിക്ക  ഉപഭോക്താക്കളും  അറിഞ്ഞിട്ടില്ല. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ എസ്.എം.എസ് മെസ്സേജില്‍കൂടിയാണ് ബില്ലുകള്‍ എത്തിയിരിക്കുന്നത്. മിക്കവരും എസ്.എം.എസ് മെസ്സേജുകള്‍ ശ്രദ്ധിക്കാറില്ല, അതുകൊണ്ടുതന്നെ ഇക്കാര്യം അറിഞ്ഞിട്ടുമില്ല. ഏപ്രില്‍ 10 ന് എത്തിയ ബില്ലില്‍ പണമടക്കാന്‍ പറഞ്ഞിരിക്കുന്നത് ഏപ്രില്‍ 20 നാണ്. പണം അടച്ചില്ലെങ്കില്‍  മേയ് 6 ന് വൈദ്യുതി വിശ്ച്ചേദിക്കുമെന്ന് കെ.എസ്.ഇ.ബി പറയുന്നു.

മഹാമാരിയുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 24 ന് അര്‍ദ്ധരാത്രി മുതലാണ് 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്.  ഇന്ന് ഏപ്രില്‍ 14 അര്‍ദ്ധരാത്രി വരെയായിരുന്നു ഇത്. എന്നാല്‍ ഇന്ന് വീണ്ടും ലോക്ക് ഡൌണ്‍  19 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് പ്രധാനമന്ത്രി. മേയ് 3 ന് അര്‍ദ്ധരാത്രിയിലാണ്  ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ അവസാനിക്കുക. അതിനുശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ കടകള്‍ തുറക്കുവാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ കണ്ണില്‍ ചോരയില്ലാത്ത നടപടിയുമായാണ് വൈദ്യുതി വകുപ്പ് നീങ്ങുന്നത്‌. കടകള്‍ തുറന്നുകഴിയുമ്പോള്‍ റീഡിംഗ് എടുത്ത് ബില്ലുകള്‍ നല്‍കാമെന്നിരിക്കെ തികച്ചും നീചമായ പ്രവര്‍ത്തിയാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. തന്നെയുമല്ല ബില്‍തുകയുടെ പലമടങ്ങ്‌ ഡെപ്പോസിറ്റ് ആയി ഉപഭോക്താക്കള്‍ മുന്‍‌കൂര്‍ നല്‍കിയിട്ടുള്ളത്‌ കെ.എസ്.ഇ.ബിയുടെ പണപ്പെട്ടിയില്‍ കിടക്കുമ്പോഴാണ് ഉപഭോക്താക്കളെ വീണ്ടും പിഴിയാന്‍ ഈ കൊറോണക്കാലത്ത് വൈദ്യുതി വകുപ്പ് നീങ്ങിയത്.

പണമടക്കേണ്ട തീയതിയില്‍  ബില്‍ തുക അടച്ചില്ലെങ്കില്‍ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിശ്ച്ചേദിക്കും. വന്‍തുകയാണ് പലര്‍ക്കും ബില്ലായി വന്നിരിക്കുന്നത്. ബില്‍ തുക അടച്ചിട്ട് പരാതി എഴുതി നല്‍കുവാന്‍ ഉള്ള സ്ഥിരം പല്ലവിയായിരിക്കും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് പറയുവാന്‍ ഉണ്ടാകുക.  ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്ന് എ.ജെ ഷാജഹാന്‍ ആവശ്യപ്പെട്ടു. ഒന്നിനുപിറകെ മറ്റൊന്നായി വന്ന രണ്ടു പ്രളയം വ്യാപാര മേഖലയെ തകര്‍ത്തുകളഞ്ഞു. പലരും കടകള്‍ നിര്‍ത്തി. ഇപ്പോഴും വന്‍ കടക്കെണിയിലാണ് പലരും. ഈ അവസ്ഥയിലാണ് കൊറോണ എന്ന മഹാമാരിയും ലോക്ക് ഡൗണും ഒരു ഇടിത്തീപോലെ വ്യപാരികളുടെമേല്‍ പതിച്ചത്.

ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വ്യാപാരമേഖലക്ക് പെട്ടെന്ന് കരകയറുവാന്‍ കഴിയില്ല. കുറഞ്ഞത്‌ രണ്ടുവര്‍ഷമെങ്കിലും എടുക്കും സാധാരണനിലയില്‍ എത്താന്‍. അതുകൊണ്ടുതന്നെ വ്യാപാരമേഖലക്ക് പ്രത്യേക പാക്കേജുകളും ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിക്കണം. വാടകയും വൈദ്യുതി നിരക്കുകളും കുറയ്ക്കുവാനുള്ള നടപടിയുണ്ടാകണം. വ്യാപാരികളുടെ പ്രശ്നത്തില്‍  മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇപ്പോള്‍ അനിവാര്യമാണെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍ പറഞ്ഞു.

താഴെക്കാണുന്ന ലിങ്കില്‍ കയറി നിങ്ങളുടെ ബില്ലുകള്‍ പരിശോധിക്കാം

https://wss.kseb.in/selfservices/quickpay

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും ഇടിവ്. ഇന്നലെ രാവിലത്തെ വിലയിൽ നിന്നും...

ലോകകപ്പ്‌ ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കി ആറന്മുള ഗവണ്‍മെന്റ് വി.എച്ച്.എസ് സ്കൂള്‍

0
ആറന്മുള: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ...

അയോധ്യ രാമക്ഷേത്ര സംഭാവനയിൽ വൻ അഴിമതി ; വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ ആരോപണവുമായി...

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി ഇടപാടിലും സംഭാവനകളിലും വൻ അഴിമതി...

പൂജപ്പുരയിൽ പോലീസിനെ വെട്ടിച്ച് പ്രതി കടന്നു ; രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല ; തിരച്ചിൽ...

0
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നിട്ട്...