ന്യൂഡല്‍ഹി : പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐസിഇ (internal combustion engine ) സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം ഉള്ളതിനാല്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്‌കൂട്ടറാകാമെന്നാണ് പ്രതീക്ഷ. ഐസിഇ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആക്ടിവ, ഡിയോ എന്നി മോഡലുകളാണ് ജനപ്രീതി നേടിയത്. ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടീവ എന്ന പേര് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. ആക്ടിവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ 110 സിസി ഐസിഇ സ്‌കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന കരുത്തുറ്റ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക എന്നാണ് സൂചന. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്‌കൂട്ടര്‍ വരാനാണ് സാധ്യത. ഇത് ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍-ദി-എയര്‍) അപ്ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ഉണ്ടായേക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1