ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് ; നിവേദനം നൽകി അതിജീവിത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അതിജീവിതയും, പിന്തുണയുമായി ഒപ്പം നിൽക്കുന്നവരും നിവേദനം നൽകി. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കങ്ങൾക്കിടെയാണ് എതിർപ്പുമായി അതിജീവിതയുടെ കത്ത്. കഴിഞ്ഞ മാസമാണ്, ഹണി എം വർഗീസ് ഉൾപ്പെടെയുള്ള അഞ്ച് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാർക്ക് ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സുപ്രീംകോടതി കൊളീജിയത്തിന് ഹൈക്കോടതി ശുപാർശ കൈമാറുകയും ചെയ്തു.

ഇതോടെയാണ് കടുത്ത എതിർപ്പ് അറിയിച്ച് അതിജീവിതയും, പിന്തുണയുമായി രംഗത്തുള്ള നിരവധിപേരും രംഗത്തെത്തുന്നത്. കേസിലെ നിർണ്ണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ ഹണി എം. വർഗീസിനും പങ്കുണ്ടെന്നാണ് പ്രധാന ആക്ഷേപം. മെമ്മറി കാർഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയെന്നും ദൃശ്യങ്ങൾ ചോർന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...