ഹണിട്രാപ്പ് പ്രതികള്‍ക്ക് കോവിഡ് ; പോലീസുകാര്‍ ക്വാറെന്റൈനില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസില്‍ 3 പേര്‍ കൂടി പോലീസ് പിടിയിലായി. നെല്ലിക്കുഴി കാപ്പുചാലില്‍ മുഹമ്മദ് യാസീന്‍ (22), കുറ്റിലഞ്ഞി പുതുപ്പാലം കാഞ്ഞിരക്കുഴി ആസിഫ് (19), നെല്ലിക്കുഴി പറമ്പി റിസ്വാന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിന്‍ (19) എന്നിവര്‍ ബുധനാഴ്ച പിടിയിലായിരുന്നു. 9 പ്രതികളില്‍ 4 പേര്‍ ഒളിവിലാണ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ആര്യ തന്നെയാണു ലോഡ്ജിലേയ്ക്കു വിളിച്ചുവരുത്തിയതെന്നു പോലീസ് പറഞ്ഞു. ഈ സമയം മുറിയിലെത്തിയ ആര്യയുടെ സുഹൃത്തുക്കള്‍ സ്ഥാപന ഉടമയെയും ആര്യയെയും ചേര്‍ത്തുനിര്‍ത്തി അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയാണു ഭീഷണിപ്പെടുത്തിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ചു 35,000 രൂപ പ്രതികള്‍ പിന്‍വലിച്ചു. തട്ടിയെടുത്ത കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എസ്‌ഐ ഉള്‍പ്പെടെ 6 പോലീസുകാര്‍ ക്വാറന്റീനിലായി.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...