ലണ്ടൻ : ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങും ബിബിസി ടിവി ചാനലിനു വിലക്കേർപ്പെടുത്തി. ചൈനയുടെ ഔദ്യോഗിക ടിവി ചാനലായ സിജിടിഎൻ കഴിഞ്ഞയാഴ്ച യുകെയിൽ വിലക്കിയതിന്റെ മറുപടിയായാണു ചൈന ബിബിസി വേൾഡ് ന്യൂസിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായാണു ഹോങ്കോങ് ബിബിസിക്കു വിലക്കേർപ്പെടുത്തിയത്. ചൈനയുടെ നടപടിയെ യുഎസും യുകെയും അപലപിച്ചു. നടപടി നിരാശാജനകമാണെന്നു ബിബിസി പ്രതികരിച്ചു.
ചൈനയ്ക്ക് പിന്നാലെ ഹോങ്കോങ്ങിലും ബിബിസി വിലക്ക്
RECENT NEWS
Advertisment