ഹോങ്കോങ്: ഹോങ്കോങില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഹോങ്കോങിന്റെ നടപടി. ഏപ്രില്‍ 20 മുതല്‍ മേയ് മൂന്ന് വരെയുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഹോങ്കോങ് റദ്ദാക്കിയിട്ടുണ്ട്. ഹൈറിസ്ക് ഗ്രൂപ്പ് എ യില്‍പ്പെട്ട രാജ്യങ്ങള്‍ ആയതിനാലാണ് ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് വിവരം.
ഹോങ്കോങില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കി
RECENT NEWS
Advertisment