തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല ; ദളിത് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ട്രിച്ചി: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ ദുരഭിമാനക്കൊല. തിങ്കളാഴ്ച രാത്രിയാണ് ദളിത് യുവാവായ വൈരമുത്തുവിനെ (28) പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നത്. പ്രതികൾക്കെതിരെ എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ കൊലപാതകവുമായി ബന്ധ​മുണ്ടെന്ന് കരുതുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൂരമായ കൊലപാതകത്തിന് പ്രേരണ നൽകിയത് പെൺകുട്ടിയുടെ മാതാവാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് മയിലാടുതുറൈ എസ്.പി ജി. സ്റ്റാലിൻ പറയുന്നത് ഇങ്ങനെ.. ‘വൈരമുത്തു അയൽവാസിയും സമാന ജാതിക്കാരിയുമായ മാലിനി (26) എന്ന പെൺകുട്ടിയുമായി പത്തുവർഷത്തോളമായി പ്രണയത്തിലായിരുന്നു. മാലിനിയും പിതാവും വൈരമുത്തുവിന്റെ അതേ ജാതിയിലുള്ള ആളാണെങ്കിലും മാതാവ് വിജയ ദളിത് വിഭാഗക്കാരിയല്ല. വൈരമുത്തുവിനെയും അയാളുടെ കുടുംബത്തേയും വിജയക്ക് ഇഷ്ടമായിരുന്നില്ല. മാലിനിയുമായുള്ള ബന്ധത്തിനും വിവാഹത്തിനും അവർ കടുത്ത എതിർപ്പുയർത്തിയിരുന്നു.

അടുത്തിടെ വൈരമുത്തുവിനെ അയാളുടെ ജോലിസ്ഥലത്തെത്തി വിജയ അധിക്ഷേപിച്ചിരുന്നു. ഇത് വൈരമുത്തു മൊബൈലിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പോലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മാലിനി വൈരമുത്തുവിന്‍റെ കൂടെ പോവാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് മാലിനി, വൈരമുത്തുവിനോടൊപ്പം താമസിക്കാനും തുടങ്ങി. താമസിയാതെ വിവാഹം രജിസ്റ്റർ ചെയ്യാനായിരുന്നു പദ്ധതി. വൈരമുത്തു കൊല്ലപ്പെടുന്നതിന്‍റെ രണ്ടുദിവസം മുൻപ് മാലിനി ചെന്നെയിലെ തന്‍റെ ജോലിസ്ഥലത്തേക്ക് തിരിച്ച് പോയിരുന്നു. തിങ്കളാഴ്ച രാത്രി തന്‍റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന വൈരമുത്തുവിനെ വടിവാളുകളുമായെത്തിയ ആറ് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈകൾക്കും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...