തമിഴ്നാട് തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല; നവദമ്പതികളെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായ ദമ്പതികള്‍ മൂന്നു ദിവസത്തിനുശേഷം കൊല്ലപ്പെട്ട നിലയില്‍. അഞ്ചംഗം സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് റിപ്പോര്‍ട്ട്. മാരിസെല്‍വം(24), കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31ന് ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അതിനുശേഷം മുരുഗേശന്‍ നഗറില്‍ ഒരുമിച്ചായിരുന്നു താമസം. ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മാരിസെല്‍വം. ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇവര്‍ വിവാഹം ഔപചാരികമാക്കാൻ പ്രാദേശിക വനിതാ പോലീസ് സ്റ്റേഷനെയും സമീപിച്ചിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മോട്ടോർ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറുപേരെങ്കിലും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പോലീസ് സൂപ്രണ്ട് ബാലാജി, റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കാര്‍ത്തികയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...