ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 23 വരെ – ജില്ലയിലെ 60805 പശുക്കള്‍ക്കും 3126 എരുമകള്‍ക്കും പ്രതിരോധ കുത്തിവയ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ എ.ജി.റ്റി. ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.റ്റി. ഫാമിലെത്തി വാകസിനേറ്റര്‍ക്ക് കിറ്റ് കൈമാറുകയും ഫാമുടമക്ക് ആനിമല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയും ചെയ്തു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി. അംബികാദേവി പദ്ധതി വിശദീകരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. തോമസ്, തെള്ളിയൂര്‍ കെ.വി.കെ. സയന്റിസ്റ്റ് ഡോ. സെന്‍സി മാത്യു, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. ബി.എന്‍.ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ ‘കുളമ്പുരോഗം, പ്രതിരോധവും നിവാരണമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ ഓമല്ലൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ക്ലാസെടുത്തു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 23 വരെയുളള കാലയളവില്‍ ജില്ലയിലെ 60805 പശുക്കള്‍ക്കും 3126 എരുമകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കും. 76 സ്‌ക്വാഡുകള്‍ കര്‍ഷക ഭവനങ്ങളില്‍ എത്തിയായിരിക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുക. കര്‍ഷകര്‍ ഇതിനായി ഫീസ് നല്‍കേണ്ടതില്ലെന്ന് പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് എബ്രഹാം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...