കോട്ടയത്ത് ഓട്ടോ ഡ്രൈവറുമാരുടെ ഗുണ്ടായിസം ; നിരക്ക് തോന്നും പടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യാത്രക്കാരെ കൊള്ളയടിക്കുന്ന ഓട്ടോഡ്രൈവര്‍മാരെ നിയന്ത്രിക്കാതെ അധികൃതര്‍. അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്താല്‍ ആക്രമണവും ഭീഷണിയുമാണെന്ന് യാത്രക്കാരുടെ പരാതി. നിരക്ക് കൊള്ള ചോദ്യ ചെയ്ത യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ച പരാതിയിലും ഇതുവരെ പോലീസ് നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെ നിരക്ക് കൊള്ള വര്‍ഷങ്ങളായി തുടരുന്നതാണ്. മിനിമം നിരക്കിന് നാല് ഇരട്ടിയൊക്കെയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. രാത്രിയിലാണ് തോന്നുംപടി നിരക്ക് കൂടുതലും ഈടാക്കുന്നത്. മീറ്റര്‍ പോലും ഇല്ലാതെയാണ് ഇത്തരക്കാരുടെ ഓട്ടം.

ചോദ്യം ചെയ്താല്‍ ആക്രോശവും അസഭ്യവര്‍ഷവും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത് 100 രൂപ. ചോദ്യം ചെയ്ത യാത്രക്കാരനെ ആക്രമിക്കാനും ശ്രമിച്ചു. പലരും പേടിച്ച് പരാതി നല്‍കുന്നില്ല. നല്‍കിയാലും അധികൃതര്‍ കണ്ണടയ്ക്കുന്നു. പോലീസിനും ഗതാഗത വകുപ്പിനും അനക്കമില്ല. മീറ്റര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവും ഇല്ല. ഇതെല്ലാമാണ് ഈ കാടത്തത്തിന് ഒത്താശ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...