കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ ; മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ നൽകി മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച. കേരളത്തിൽ വൻ തോതിൽ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി പ്രതിനിധികളുമായി തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം 10 നാണ് എറണാകുളത്ത് വെച്ച് ചർച്ച നടത്തുക. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയ്ക്ക് കമ്പനി പ്രതിനിധികളെ എത്തുമെന്നാണ് വിവരം. നേരത്തെ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എംഎൽഎ ഉമ തോമസ് ഉൾപ്പെടെയുള്ളവരും നടത്തിയ മുൻ ചർച്ചയിൽ പിരിച്ചുവിടൽ മരവിപ്പിക്കാൻ തീരുമാനമുണ്ടായിരുന്നു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടുതൽ ചർച്ച നടത്താമെന്നായിരുന്നു ധാരണ.

എന്നാൽ ഈ ധാരണകൾക്ക് വിരുദ്ധമായി കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിക്കുകയാണുണ്ടായത്. കമ്പനിയുടേത് ധിക്കാരപരമായ സമീപനമാണെന്നും, നിയമ പരിധിക്കുള്ളിൽ നിന്ന് വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. ഉത്തരേന്ത്യയിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് എത്താനുള്ള സമയം കണക്കാക്കിയാണ് തിങ്കളാഴ്ച ചർച്ച നിശ്ചയിച്ചത്. പുതിയ ലേബർ കോഡും, കരാറിലെ വ്യവസ്ഥകളുമാണ് പിരിച്ചുവിടലിനെ ന്യായീകരിക്കാൻ കമ്പനി ഉപയോഗിക്കുന്നത്. മുന്നൂറിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനിയിൽ പിരിച്ചുവിടൽ നടപ്പാക്കുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ കമ്പനി പാലിച്ചിട്ടില്ല. അതിനിടെ പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...