സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ. ആശ സമരത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക. ഓണറേറിയം 21000 രൂപ ആക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. 266 ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം നവംബർ 1 ആണ് ആശമാർ അവസാനിപ്പിച്ചത്. പരിഗണിച്ചില്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കും.

ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാറിന് മുന്നിൽ ഇനിയും സമയമുണ്ടെന്ന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ എത്തിയാൽ 21000 രൂപയായി ഓണറേറിയം വർദ്ധിപ്പിക്കും എന്ന വാഗ്ദാനം നൽകി. ഗതികേടുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആശാ പ്രവർത്തകരുടെ നിലപാട് പ്രതിഫലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിന് സമയം ഉണ്ട്. ഇല്ലെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...