പുനർജന്മത്തിൽ വിശ്വാസം ; മകന്റെ മൃതദേഹം നാലു വർഷമായി ഡീപ് ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ മലാഡില്‍ പുനര്‍ജന്മത്തിനായി നാലുവര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. 78കാരൻ്റെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തില്‍ കണ്ടെത്തിയത്. 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മൃതദേഹം സംരക്ഷിച്ച കുടുംബം അമേരിക്കയിലെ ‘ക്രയോണിക്‌സ്’ സംവിധാനത്തിലേക്ക് ഇത് മാറ്റാനാകുമോയെന്നും അന്വേഷിച്ചതായാണ് കണ്ടെത്തല്‍.
തിങ്കളാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയതോടെ ക്ലിനിക്കിലെ ഫ്രീസറില്‍ നിന്നും മൃതദേഹം കണ്ടെത്തി. 2022ല്‍ മരിച്ചയാളുടെ മൃതദേഹം മകനും മകളും ചേര്‍ന്ന് സൂക്ഷിക്കുകയായിരുന്നു.

ഇതിനായി ഇവര്‍ പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്തി. കാന്‍സര്‍, വൃക്കരോഗം ഉള്‍പ്പെടെയുള്ള പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2022ലാണ് 80കാരന്‍ മരിച്ചത്. ആദ്യം മലാഡിലെ വീട്ടിലെ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചതോടെ മൃതദേഹം ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നു.മരണത്തില്‍ ഏറെ വിഷമിച്ചിരുന്ന കുടുംബത്തിന് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മനസുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയും അഭിഭാഷകയായ മകളും ഉള്‍പ്പെടെയുള്ള രണ്ട് മക്കളും അമേരിക്കയിലെ ക്രയോണിക്‌സ് സംവിധാനത്തെക്കുറിച്ച് ഓണ്‍ലൈനില്‍ അന്വേഷിക്കുകയും നിയമപരമായി മരിച്ചവരുടെ ശരീരം ദീര്‍ഘകാലം സംരക്ഷിക്കുന്ന അമേരിക്കയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

മൃതശരീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ മനസിലാക്കാന്‍ കുടുംബം ഇന്ത്യയിലെ അഭിഭാഷകരുടെ സഹായവും തേടിയിരുന്നു. മൃതദേഹം അമേരിക്കയിലെ ക്രയോണിക്‌സ് കേന്ദ്രത്തിലേക്ക് മാറ്റാനാകുമോയെന്നും പരിശോധിച്ചു. ഭാവിയില്‍ മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ശരീരം സംരക്ഷിക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം. അമേരിക്കയിലെ ക്രയോണിക്‌സ് സ്ഥാപനങ്ങളുടെ സംരക്ഷണ പാക്കേജുകള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ ചെലവാകും.

ചില സ്ഥാപനങ്ങള്‍ ഒറ്റത്തവണയായി 28,000 ഡോളറിലധികവും മറ്റു ചിലത് സംരക്ഷണ രീതിക്കും സേവനങ്ങള്‍ക്കും അനുസരിച്ച് ഏകദേശം 45,000 ഡോളര്‍ വരെയും ഈടാക്കുന്നുണ്ട്.ഇന്ത്യയിലെ നിയമവിദഗ്ധരില്‍ നിന്ന് നിയമോപദേശവും തേടിക്കൊണ്ടാണ് കുടുംബം ഈ സാധ്യതകള്‍ പരിശോധിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഇത്രയും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. അതിനാല്‍ ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത നീക്കവുമായി ഇൻഡ്യ മുന്നണി ; ഒക്ടോബർ ആറിന് വൻ...

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം....

അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നിലപാട് ; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന സമരം തുടരും....

‘നടന്നത് ഏകപക്ഷീയമായ ആക്രമണം’ ; യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്...

ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയുള്ള പോലീസിന്റെ നടപടി അപലപനീയം ; കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പോലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പോലീസ്...