മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത നീക്കവുമായി ഇൻഡ്യ മുന്നണി ; ഒക്ടോബർ ആറിന് വൻ പ്രക്ഷോഭം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം. ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡ്യാ സംഖ്യത്തിന്റെ പ്രതിഷേധ പരിപാടികള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറാം തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇന്‍ഡ്യ സഖ്യം അറിയിച്ചു.എല്ലാ രാജ്യസഭ-ലോക്‌സഭ എംപിമാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലാതല മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ അഞ്ച് വമ്പന്‍ റാലികള്‍ സംഘടിപ്പിക്കും. പ്രതിഷേധ റാലികളുടെ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്.അതേസമയം, വോട്ട് ചോരി നടത്തിയ ഗ്യാനേഷ് കുമാർ കള്ളനാണെന്നും എത്രയും വേഗം രാജിവെയ്ക്കണമെന്നും ഇൻഡ്യ സഖ്യ യോഗത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു. ഇതിനായി വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത പ്രഖ്യാപിച്ചു. ഇവിഎമ്മിൽ പ്രശ്‌നമുണ്ടെന്നും 13 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടി മാറ്റിയെന്നും മമത പറഞ്ഞു. രാജ്യത്ത് ജനാതിപത്യം തിരികെ കൊണ്ട് വരണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനർജന്മത്തിൽ വിശ്വാസം ; മകന്റെ മൃതദേഹം നാലു വർഷമായി ഡീപ് ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ...

0
മുംബൈ: മുംബൈ മലാഡില്‍ പുനര്‍ജന്മത്തിനായി നാലുവര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ്...

അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നിലപാട് ; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന സമരം തുടരും....

‘നടന്നത് ഏകപക്ഷീയമായ ആക്രമണം’ ; യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്...

ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയുള്ള പോലീസിന്റെ നടപടി അപലപനീയം ; കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പോലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പോലീസ്...