പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്. സൈന്യം

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം ബുധനാഴ്ച രാവിലെ പ്രാബല്യത്തിൽവന്നതായി യു.എസ്. സൈന്യം അറിയിച്ചു. ഇറാന്റെ കപ്പലാക്രമണത്തിനുള്ള മറുപടിയായാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ചരക്കുകപ്പലുകളുടെ പോക്കുവരവ് തടയാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി. അതിനു തിരിച്ചടിയായി പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി പൂർണമായും സ്തംഭിപ്പിക്കുമെന്ന് ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ഭീഷണിമുഴക്കി. “എണ്ണയും വാതകവും കയറ്റി അയക്കാൻ ഒന്നുകിൽ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കുമാകണം. അല്ലെങ്കിൽ ആരെയും അനുവദിക്കില്ല” -ഐ.ആർ.ജി.സി. പറഞ്ഞു.

ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതിനുശേഷം ഇറാൻ ഹോർമുസ് അടച്ചതോടെ ഏപ്രിലിൽ യു.എസും തിരിച്ച് നാവികഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ജൂൺ 17-ന് ഇടക്കാല വെടിനിർത്തൽക്കരാർ പ്രാബല്യത്തിലായതോടെ ഇരുഭാഗവും ഇതിൽനിന്നു പിൻമാറി. എന്നാൽ, രണ്ടാഴ്ചയായി ഹോർമുസിലെ ബദൽപ്പാതയിലൂടെ പോകുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിടാൻ തുടങ്ങിയതോടെ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണാവകാശം തങ്ങൾക്കാണെന്നാണ് ഇറാൻ പറയുന്നത്. ടോൾ ഈടാക്കാനും ലക്ഷ്യമിടുന്നു. ഹോർമുസിലെ ഏക അംഗീകൃത പാത ഇറാന്റെ നിയന്ത്രണത്തിലുള്ളതാണെന്നും മറ്റുവഴികളിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ നിലപാട്.

ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്നും അതിനായി അവ ചരക്കുമൂല്യത്തിന്റെ 20 ശതമാനം ടോൾ നൽകണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഗൾഫ് നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷം നിലപാടു മാറ്റി. ടോൾവാങ്ങില്ലെന്നും കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുപകരമായി ഗൾഫ് രാഷ്ട്രങ്ങൾ യു.എസുമായി വ്യാപാരക്കരാറുണ്ടാക്കണമെന്നും കൂടുതൽ നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...