പെൺമക്കൾ ജനിച്ചതിന് ക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി ഭർത്താവ്, തല പുറത്തെടുത്ത് തെരുവുനായ.

For full experience, Download our mobile application:
Get it on Google Play

ബിഹാർ: ആൺകുട്ടി ജനിക്കാത്തതിനെ ചൊല്ലിയുള്ള ക്രൂരമായ ഗാർഹിക പീഡനത്തിനൊടുവിൽ മൂന്ന് പെൺമക്കളുടെ അമ്മയായ 26 വയസ്സുകാരിയെ ഭർത്താവും കുടുംബവും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. മതിഹാനി ഗ്രാമവാസിയായ പ്രിയങ്ക കുമാരിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
2021-ലായിരുന്നു വിവേക് പണ്ഡിറ്റും പ്രിയങ്കയും തമ്മിലുള്ള വിവാഹം. ഇവർക്ക് നാല് വയസ്സും മൂന്ന് വയസ്സുമുള്ള രണ്ട് പെൺകുട്ടികളും ഒൻപത് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്.

മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതോടെ പ്രിയങ്കയ്‌ക്കെതിരെ ഭർതൃവീട്ടുകാരുടെ പീഡനം കടുത്തു. ഭർത്താവും ഭർതൃപിതാവും മദ്യപിച്ചെത്തി പതിവായി മർദ്ദിച്ചിരുന്നതായും, ഭർതൃമാതാവും ഭർതൃസഹോദരിയും മാനസികമായി പീഡിപ്പിച്ചിരുന്നതായും പ്രിയങ്കയുടെ പിതാവ് സുഖ്ദേവ് പണ്ഡിറ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജൂൺ 29 ഞായറാഴ്ച രാവിലെ മുതൽ പ്രിയങ്കയെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ പിതാവ് ജലേബിയാമോർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദുംരഹർ ഗ്രാമത്തിലെ നദീതീരത്ത് നിന്ന് യുവതിയുടെ വെട്ടിമാറ്റിയ തല കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ശരീരം കഷണങ്ങളാക്കി മാറ്റുകയായിരുന്നു. നദീതീരത്ത് ഒന്നരയടിയോളം ആഴത്തിൽ മണ്ണിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ടിരുന്ന തല ഒരു തെരുവുനായ മണ്ണ് മാന്തി പുറത്തെടുക്കുകയായിരുന്നു. സ്ഥലത്തുനിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. പിതാവും സഹോദരനും എത്തിയാണ് ഇത് പ്രിയങ്കയുടെ തലയാണെന്ന് തിരിച്ചറിഞ്ഞത്. തല കണ്ടെടുത്തതോടെ പോലീസ് നടത്തിയ നീക്കത്തിൽ പ്രിയങ്കയുടെ ഭർത്താവ് വികാസ് പണ്ഡിറ്റ്, ഭർതൃമാതാവും, ഭർത്താവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ മറ്റ് കുടുംബാംഗങ്ങൾ നിലവിൽ ഒളിവിലാണ്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തുന്നതിനായി ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...