തെരഞ്ഞെടുപ്പ് മുന്നൊരുക്കം : അടവി ഇക്കോ ടൂറിസത്തിൽ ഹൊറർ ഹൗസും പെഡൽ ബോട്ടും വരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കാനന സൗന്ദര്യത്തിലും കുട്ടവഞ്ചി സവാരിയിലും പ്രശസ്തമായ അടവിയിൽ സഞ്ചാരികൾക്കായി ഹൊറർ ഹൗസും പെഡൽ ബോട്ടും ആരംഭിക്കുന്നു. നിർമ്മാണം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മാര്‍ച്ച് 5ന് ഉദ്ഘാടനം ചെയ്യും. 3 മണിക്ക് അടവിയിൽ നടക്കുന്ന നിർമ്മാണ ഉദ്ഘാടനത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും വന സംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളും പങ്കെടുക്കും. കൂടുതൽ സഞ്ചാരികളെ അടവിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരു മാസം മുമ്പ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് വനം വകുപ്പ് ഹൊറർ ഹൗസ്, പെഡൽ ബോട്ട് എന്നിവ നടപ്പിലാക്കുന്നത്. തെക്കൻ കേരളത്തിൽ ആദ്യമായാണ് ഹൊറർ ഹൗസ് സ്ഥാപിക്കുന്നത്. ആളുകളെ അത്ഭുതലോകത്തിൽ എത്തിക്കുന്ന ഹൊറർ ഹൗസ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർമ്മിക്കുന്നത്. പൂർണ്ണമായും സെൻസറുകളാൽ നിയന്ത്രിക്കുന്ന ഹൊറർ ഹൗസിൽ ശബ്ദ വെളിച്ച സജ്ജീകരണം ഏവരെയും ആകർഷിക്കും. ഡ്രം ഗോസ്റ്റ്, ഹാങ്ങിംഗ് സോംബി, കോഫിർ റെയ്സ്, ഫോട്ടോ ഫ്രെയിം, ലഗ് ടിക്കിളിംഗ്, ചെയർ സ്ക്രീമർ തുടങ്ങി ഭയം ജനിപ്പിക്കുന്ന നിരവധി സംവിധാനങ്ങളാണ് ഹൊറർ ഹൗസിൽ ഒരുക്കുന്നത്.

കുട്ടികൾക്കായാണ് പെഡൽ ബോട്ടുകൾ ഒരുക്കുന്നത്. പ്രത്യേകമായി നിർമ്മിക്കുന്ന കുളത്തിലാണ് പെഡൽ ബോട്ട് സജ്ജമാക്കുക. മുതിർന്നവർ കുട്ടവഞ്ചി സവാരി നടത്തുമ്പോൾ കുട്ടികൾക്ക് പെഡൽ ബോട്ട് സവാരി ഒരുക്കുന്നത് കൂടുതൽ കുട്ടികളെ അടവിയിലേക്ക് ആകർഷിക്കും. ഒന്നര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നു നൽകുമെന്ന് എം.എൽ.എ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളിലൂടെയും പുതിയ പദ്ധതികളിലൂടെയും അടവിയിൽ നിലവിൽ എത്തുന്നതിന്റെ ഇരട്ടി സഞ്ചാരികളെ എത്തിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...