പത്തനംതിട്ട : കോന്നി കരിയാട്ടം ടൂറിസം ഫെസ്റ്റിനെതിരെ ആരോപണവുമായി സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. തിരുവല്ല സ്വദേശി സ്മിത്ത് ആണ് രൂക്ഷ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്ത് എത്തിയത്. ഇദ്ദേഹം ഷെയര്‍ ചെയ്ത വീഡിയോയില്‍ കോന്നി കരിയാട്ടം ടൂറിസം ഫെസ്റ്റിന്റെ സംഘാടകരെ ശപിക്കുന്നുമുണ്ട്. കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നുമാണ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കോന്നിയില്‍ എത്തിയത്. സിനിമാ ഷൂട്ടിംഗ് ഉണ്ടെന്നും അതില്‍ ആനയുടെ വേഷം ധരിക്കണം എന്നും പറഞ്ഞാണ് ഇവരെയൊക്കെ എത്തിച്ചത്. എന്നാല്‍ കോന്നിയില്‍ എത്തിയപ്പോഴാണ് സിനിമ അല്ലെന്ന് ഇവര്‍ അറിയുന്നത്. തുടര്‍ന്ന് നിവര്‍ത്തിയില്ലാതെ ഇവര്‍ ആനവേഷം ധരിച്ചു. പെരുമഴയത്തായിരുന്നു ഘോഷയാത്ര എന്നതിനാല്‍ പലരും കുഴഞ്ഞുവീണു. സ്പോഞ്ചും ചാക്കും ഉപയോഗിച്ചായിരുന്നു ആനവേഷം നിര്‍മ്മിച്ചത്. മഴ നനഞ്ഞപ്പോള്‍ ഇതെല്ലാം വെള്ളം പിടിച്ച് തൂങ്ങി. അമിത ഭാരമായതോടെ പലരും റോഡില്‍ വീണു. എന്നാല്‍ ഇത്രയൊക്കെ സഹിച്ചിട്ടും 500 രൂപപോലും തങ്ങള്‍ക്ക് തന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീകളും പ്രായമായവരുമൊക്കെയുണ്ടായിരുന്നു ഈ കൂട്ടത്തില്‍.
കോന്നി കരിയാട്ടം ; സിനിമാ ഷൂട്ടിംഗ് എന്ന് പറഞ്ഞു വിളിച്ചുവരുത്തി ആനവേഷം നല്‍കി ; ചില്ലിക്കാശ് നല്‍കിയില്ല
RECENT NEWS
Advertisment