Wednesday, July 24, 2024 12:10 pm

ജില്ലയിലെ ആദ്യത്തെ കുതിര സവാരി പരിശീലന കേന്ദ്രത്തിന് വകയാർ മ്ലാന്തടത്തിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കുതിര സവാരി പരിശീലന കേന്ദ്രത്തിന് വകയാർ മ്ലാന്തടത്തിൽ തുടക്കമായി. അഡ്വ കെ യു ജിനീഷ് കുമാർ എം എൽ എ  സവാരി കേന്ദ്രം ഉദ്ഘാടനം  ചെയ്തു. കുളത്തുമൺ സ്വദേശികളും സഹോദരങ്ങളും ആയ ഷൈൻ കോമളൻ, ഷാൻ കോമളൻ എന്നിവർ ചേർന്നാണ് മണ്ണുശ്ശേരിൽ ജാക്പോട്ട് എന്ന പേരിൽ ജില്ലയിലെ ആദ്യത്തെ കുതിര സവാരി കേന്ദ്രത്തിന് തുടക്കം കുറിച്ചത്.

കുതിരയോടുള്ള അടങ്ങാത്ത അഭിനിവേശവും താത്പര്യവും ആണ് കുതിര സവാരി പരിശീലന കേന്ദ്രം എന്ന ആശയത്തിൽ കൊണ്ടുവന്ന് എത്തിച്ചതെന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമകളിൽ ഒരാളായ ഷൈൻ കോമളൻ പറയുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ജാക്ക് എന്ന മാർവാടി ഇനത്തിൽ പെട്ട റൈഡിങ് കുതിരയെ ഇവർ വാങ്ങുന്നത്. അന്ന് അഞ്ച് മാസം ആയിരുന്നു ജാക്കിന്റെ പ്രായം. തുടർന്ന് ഹാർലി,കണ്ണൻ,ഗൗരി,ലക്ഷ്മി തുടങ്ങിയ കുതിരകളും ഇവിടെ എത്തി.

ഹാർലി എന്ന കുതിര ഒരു ചെറിയ സെലിബ്രിറ്റി കൂടി ആണ്. പ്രധാന ആഘോഷ വേളകൾ,വിവാഹ ആഘോഷങ്ങൾ തുടങ്ങിയവക്ക് എല്ലാം ആളുകൾ ഹാർലിയെ വാടകയ്ക്ക് എടുക്കാറുണ്ട്. ആറു വയസുണ്ട് ഹാർലിക്ക്. കൂട്ടത്തിലെ സെലിബ്രിറ്റി ആയതിന്റെ ചെറിയൊരു ഗൗരവവും ഹാർലിക്ക് ഉണ്ട്. കണ്ണന് എട്ടുവയസ്സാണ് പ്രായം. പ്രായത്തിന്റെ പക്വതയും കണ്ണനുണ്ട്. നാല് മാസം മാത്രമായിട്ടേ ഉള്ളു ഗൗരിയേയും ലക്ഷ്മിയെയും കൊണ്ടുവന്നിട്ട്. കൂട്ടത്തിൽ ചെറിയ കുതിരകളും ഇവരാണ്.

ലക്ഷ്മിക്ക് പതിനൊന്ന് മാസം മാത്രമാണ് പ്രായം. മെറിൻ,വിഷ്ണു എന്നിവരാണ് കുതിരകളുടെ പരിശീലകർ. ഇവർ പറയുമ്പോലെ എല്ലാം കുതിര സംഘം അനുസരിക്കുമെങ്കിലും ഇടക്കൊക്കെ ചില കുറുമ്പുകളും കാട്ടാറുണ്ട്. എന്നാൽ മെറിനും വിഷ്ണുവും നൽകുന്ന സ്നേഹവും പരിചരണവും ഇതിന് തടയിടുന്നുണ്ട്. കണ്ണൻ ആണ് പ്രധാന സവാരി കുതിര. കുറഞ്ഞ സമയത്തിനുള്ളൽ നിരവധി ആളുകൾ ഇവിടെ പരിശീലനത്തിനായി എത്തിയിട്ടുണ്ട്.

പതിനഞ്ച് വയസിൽ താഴെ ഉള്ളവർക്ക് ഇരുപത് ദിവസത്തെ പരിശീലനത്തിന് അയ്യായിരം രൂപയും ഇതിനു മുകളിൽ പ്രായമുള്ളവർക്ക് ഇരുപത് ദിവസത്തേക്ക് ഏഴായിരം രൂപയും ആണ് പരിശീലന നിരക്ക്. കുതിര സവാരി കേന്ദ്രത്തിന് ഉള്ളിൽ ചുറ്റി അടക്കുന്നതിന് ഇരുനൂറ് രൂപ ആണ് നൽകേണ്ടത്. കുതിരകളെ കൂടാതെ അലങ്കാര കോഴികൾ, ലവ് ബേർഡ്സ്, മുയൽ, താറാവ് തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല ; ആരോടും വിരോധവും വിധേയത്വവും ഇല്ലെന്ന് ധനമന്ത്രി

0
ന്യൂ ഡല്‍ഹി : കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര്‍ ബജറ്റെന്ന് പരിഹസിക്കുന്നവര്‍ക്ക്...

സംരംഭകത്വ പരിശീലന പദ്ധതിയുമായി ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ

0
ചെന്നീര്‍ക്കര : ഐ.ടി.ഐ പഠനത്തിനൊപ്പം മികച്ച സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിശീലനവുമായി ഗവ....

അ‍ർജ്ജുനെ തേടി ബൂം ക്രെയിൻ ; ആഴങ്ങളിലെ വസ്‍തുക്കളെ വലിച്ചുയർത്തുന്ന ബൂം ക്രെയിനെക്കുറിച്ച് ...

0
ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം...

ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം ; നഗരസഭ പകുതി പണിതിട്ടിരിക്കുന്ന ശൗചാലയം പൂര്‍ത്തിയായിട്ടില്ല

0
പന്തളം : ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം മാത്രമാണ് ഇനിയും ശേഷിക്കുന്നത്....