ദില്ലി: ഉത്തർപ്രദേശിലും ശ്രദ്ധ മോഡൽ കൊലപാതകം. ഉത്തർപ്രദേശിലെ അസംഘടിലാണ് കൊലപാതകം നടന്നത്. 22 വയസുണ്ടായിരുന്ന ആരാധന എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലുമായാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രിൻസ് യാദവ് എന്ന 24 കാരൻ അറസ്റ്റിലാണ്.
കൊല്ലപ്പെട്ട യുവതിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ആരാധനയുടെ വസ്ത്രങ്ങളും കണ്ടെത്തി. പ്രിൻസിന്റെ അമ്മാവനടക്കം 8 പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.
പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്താനുണ്ടായ യഥാർത്ഥ കാരണം വെളിവായിട്ടില്ല. പോലീസ് പിന്നാലെ വന്നപ്പോൾ പ്രിൻസ് കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ആക്രമിച്ചു. ഈ സമയത്ത് അതിസാഹസികമായാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്.