Wednesday, December 6, 2023 2:13 pm

ഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം

ഒഡീഷ: ഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. ട്രെയിനിന്റെ ബോഗികൾ പ്ലാറ്റ്‌ഫോമിലേക്ക് വീണ് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ 6.45 ഓടെയാണ് സംഭവം. പാസഞ്ചർ ട്രെയിനിനായി കാത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡോങ്കോപോസിയിൽ നിന്ന് ഛത്രപൂരിലേക്ക് പോകേണ്ട ഗുഡ്സ് ട്രെയിൻ പാളം തെറ്റുകയായിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

എട്ട് ബോഗികൾ പ്ലാറ്റ്‌ഫോമിലേക്കും വെയിറ്റിംഗ് ഹാളിലേക്കും വീണാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്റ്റേഷൻ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. പാളം തെറ്റിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ തുടർന്ന് രണ്ട് ലൈനുകളും തടസ്സപ്പെട്ടതിനാൽ ട്രെയിൻ ഗതാഗതം ഭാഗികമായി ബാധിച്ചു.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും അദ്ദേഹം ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതുകൂടാതെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് യാത്രക്കാരുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പനികള്‍ക്കെതിരെ ജാഗ്രത ; ‘സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

0
എറണാകുളം : പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ...

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

0
തിരുവനന്തപുരം : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ...

ഉന്നതവിദ്യാഭ്യാസരം​​ഗം കാവിവത്കരിക്കുന്നുവെന്ന് ആരോപണം ; എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ്...

ഐഎഫ്എഫ്കെ 2023 ; സുഡാനിൽ നിന്നുള്ള ‘ഗുഡ്ബൈ ജൂലിയ’ ഉദ്‌ഘാടന ചിത്രം

0
തിരുവനന്തപുരം : ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉദ്ഘാടന ചിത്രമാകുന്നത് സുഡാനിൽ നിന്നാണ്. നവാഗത...