ചികിത്സയിലിരിക്കെ ഐസിയുവില്‍ വെച്ച് സ്വര്‍ണ പാദസരം നഷ്ടപ്പെട്ടു ; ആശുപത്രിക്കെതിരെ യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ബസപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. പാലക്കാട് വാണിയംകുളത്താണ് സംഭവം. ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. ഒറ്റപ്പാലം കൂനത്തറയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന പനയൂര്‍ ഉപ്പാമുച്ചിക്കല്‍ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലില്‍ ഉണ്ടായിരുന്ന ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ പാദസരം ഐ സി യുവില്‍ നിന്നും നഷ്ടപ്പെട്ടതയാണ് പരാതി.

ഇതേ ആശുപത്രിയിക്കുള്ളില്‍നിന്ന് മുന്‍പും സ്വര്‍ണാഭരണം മോഷണം പോയി എന്ന പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ചൈതന്യ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. തലയ്ക്കും വലതു കൈയിലും ഇടുപ്പിനുമാണ് ചൈതന്യയ്ക്ക് പരിക്കേറ്റിരുന്നത്. തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ സിടി സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ആ സമയത്ത് ആഭരണങ്ങള്‍ അഴിച്ചുവെക്കാനായി പറയുകയും ചെയ്തിരുന്നു. കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ അഴിച്ചു വാങ്ങി എന്നും,കാലിലുണ്ടായിരുന്ന പാദസരം നൂലിട്ടു കെട്ടിയതിനാല്‍ അന്നേരം അഴിച്ചു വാങ്ങിയില്ല എന്നും പിന്നീട് ഐസിയുവില്‍ പ്രവേശിച്ച ശേഷം പാദസരം അഴിച്ച് കൂട്ടിരിപ്പുകാരെ ഏല്‍പ്പിക്കാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും ചൈതന്യ പറയുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ഇടതുകാലില്‍ നിന്നും പാദസരം കണ്ടാലറിയുന്ന രണ്ടു പേര്‍ ചേര്‍ന്ന് മുറിച്ചെടുത്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...