Saturday, July 5, 2025 8:26 am

സ്​കാന്‍ ചെയ്യാന്‍ എന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി ; ആശുപത്രി ജീവനക്കാരി​ പണവും മൊബൈല്‍ ഫോണും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആശുപത്രിയില്‍ അഡ്​മിറ്റായ രോഗിയെ അര്‍ധരാത്രി സ്​കാന്‍ ചെയ്യാന്‍ എന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതിനുശേഷം ആശുപത്രി ജീവനക്കാരി​ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ചെന്നൈയിലാണ്​ ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 23 ന് കാണാതായ സുമിത(41) എന്ന രോഗി​യെക്കുറിച്ചുള്ള അന്വേഷണത്തിലാണ്​ കൊലപാതക വിവരം പുറത്തുവന്നത്​.

ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമിത. മേയ് 23 മുതല്‍ ഇവരെ കാണാനില്ലെന്ന്​ ഭര്‍ത്താവ്​ മൗലി മെയ് 31ന് പോലീസില്‍ പരാതി നല്‍കി. വ്യാപക തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇതിനിടെ ജൂണ്‍ എട്ടിന് ആശുപത്രിയിലെ എട്ടാം നിലയില്‍ ജീവനക്കാര്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കാണാതായ സ്ത്രീയുടെതാണെന്ന് ആശുപത്രി അധികൃതര്‍ക്ക്​ സംശയം തോന്നി. തുടര്‍ന്ന്​ ഭര്‍ത്താവ് മൗലി എത്തി മൃതദേഹവും വസ്ത്രങ്ങളും ബാഗും പരിശോധിച്ച്‌​ സുമിതയുടെതാണെന്ന്​ സ്ഥിരീകരിച്ചു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്​ കൊലപാതകത്തിന്റെ  ചുരുളഴിഞ്ഞത്​. സുമിതയുടെ കൈവശം പണമുള്ളത്​ ശ്രദ്ധയില്‍പ്പെട്ട രാധിദേവിയെന്ന ജീവനക്കാരിയാണ്​ കൊലക്കുപിന്നിലെന്നാണ്​ പോലീസ്​ ക​ണ്ടെത്തല്‍. ഇവരെ പോലീസ് പിടികൂടി​ ചോദ്യംചെയ്​തു. മൂന്ന് വര്‍ഷത്തോളമായി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കരാര്‍ തൊഴിലാളിയാണ് ​രാധിദേവി. പണത്തിന്​ അത്യാവശ്യം നേരിട്ട ഇവര്‍ കൂട്ടിരിപ്പുകാരൊന്നുമില്ലാത്ത ദുര്‍ബലയായ സുമിതയെ കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നുവത്രെ.

മെയ് 22ന്​ രാത്രി 12.30 ഓടെ രാധിദേവി സുമിതയുടെ അരികില്‍പോയി സ്കാനിങ്ങിനായി കൂടെവരാന്‍ പറഞ്ഞു. സുമിതയെ വാര്‍ഡില്‍ നിന്ന് വീല്‍ചെയറില്‍ ലിഫ്റ്റിനരികില്‍ കൊണ്ടുപോയി. അവിടെവെച്ചാണ് മൊബൈല്‍ ഫോണും പണവും കവര്‍ന്നത്. തുടര്‍ന്ന്​ എട്ടാം നിലയിലേക്ക് കൊണ്ടുപോയി കയര്‍ ഉപയോഗിച്ച്‌​ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 8ന് എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്സ് മുറിക്ക് സമീപമാണ് സുമിതയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....

നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

0
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി...

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...