പത്തനംതിട്ട : സ്വകാര്യ ആശുപത്രിയില്‍ നിന്ന് എടുത്തുകൊണ്ടു പോയ സര്‍ജിക്കല്‍ സ്പിരിച്ച് കുടിച്ച മൂന്നു പേരില്‍ രണ്ടു പേര് മരിച്ചു. ഒരാളുടെ നില ഗുരുതരം. പത്തനാപുരം ജനതാ അശുപത്രിയിലെ സുരക്ഷാ ജീവനക്കാരായ മുരുകേന്ദ്രന് ഇയാളുടെ കൂട്ടുകാരന് പ്രസാദ് എന്നിവരാണ് മരിച്ചത്. രാജീവ് എന്നയാളെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടു പോകുന്ന വഴി നില ഗുരുതരമായതോടെ പ്രസാദിനെയും മുരുകനെയും അടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ എത്തിയപ്പോഴേയ്ക്കും ജീവന് നഷ്ടമായിരുന്നു. മുരുകന് രണ്ടു ദിവസം മുമ്പാണ് ശസ്ത്രക്രീയാ ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് വീട്ടില്‍ കൊണ്ടുവന്നത്. ഇയാളുടെ വീട്ടില്‍ വെച്ചാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇന്ന് രാവിലെ സ്പിരിറ്റ് കഴിച്ചത്.