പത്തനംതിട്ട : ആശുപത്രികളില്‍ രോഗികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ച. ഒ.പി യില്‍ എത്തുന്ന രോഗിയോടൊപ്പം ആവശ്യമെങ്കില്‍ ഒരു സഹായിമാത്രം വന്നാല്‍ മതിയാകും. ഒ.പി.യിലും ഫാര്‍മസിയിലും ഉള്‍പ്പെടെ ആശുപത്രിയില്‍ ശാരീരിക അകലം പാലിക്കണം. മാസ്‌ക്കുകള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാന്‍ പാടില്ല. ഉപയോഗിച്ച മാസ്‌ക്കുകള്‍ ബിന്നുകളില്‍ മാത്രം നിക്ഷേപിക്കണം.
പനി, ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സാധാരണ ക്യൂവില്‍ നില്‍ക്കാതെ ആശുപത്രി ഹെല്‍പ് ഡെസ്‌ക്കില്‍ ബന്ധപ്പെടണം. രോഗികള്‍ അവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതി. ഡോക്ടര്‍മാരെ പരമാവധി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല : ഡിഎംഒ
RECENT NEWS
Advertisment