വേനല്‍ രൂക്ഷം ; ക​ക്കാ​ട്ടാ​റ് വ​റ്റി വരണ്ടു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ക​ക്കാ​ട്ടാ​റ് വ​റ്റി​വ​ര​ണ്ട​ത് ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കും.​ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു ശേ​ഷം പു​റ​ന്ത​ള്ളു​ന്ന ജ​ല​മാ​ണ് ക​ക്കാ​ട്ടാ​റി​ലെ ജ​ല സ​മ്പ​ത്തി​ന്റെ 60 ശ​ത​മാ​ന​വും. 360 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​നം പ​കു​തി കു​റ​ഞ്ഞ​തി​നാ​ല്‍ പി​ന്ത​ള്ളു​ന്ന ജ​ല​വും കു​റ​വാ​ണ്. അ​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ലേ​ക്ക് അ​ധി​കം ജ​ലം എ​ത്താ​റി​ല്ല. ശ​ബ​രി​ഗി​രി​യു​ടെ ടെ​യി​ല്‍ റെ​യ്‌​സ് പ​ദ്ധ​തി​യാ​ണ് ക​ക്കാ​ട് പ​ദ്ധ​തി (50 മെ​ഗാ​വാ​ട്ട്). ക​ക്കാ​ട്ടാ​റി​ല്‍ ജ​ല നി​ര​പ്പ് കു​റ​ഞ്ഞ​തും ശ​ബ​രി​ഗി​രി​യി​ല്‍ നി​ന്നും പി​ന്ത​ള്ളു​ന്ന ജ​ല​ത്തി​ന് കു​റ​വ് സം​ഭ​വി​ച്ച​തും മൂ​ഴി​യാ​റി​ലെ ക​ക്കാ​ട് പ​ദ്ധ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു ജ​ന​റേ​റ്റ​ര്‍ മാ​ത്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ഉ​ത്പാ​ദ​ന ശേ​ഷി 25 മെ​ഗാ​വാ​ട്ടാ​യി കു​റ​ഞ്ഞു.

പ​ക്ഷേ ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​തും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​തോ​ടെ യ​ഥാ​ര്‍ഥ ഉ​ത്പാ​ദ​നം പ്ര​തി​ദി​നം ശ​രാ​ശ​രി 10 മെ​ഗാ​വാ​ട്ട് മാ​ത്രം. സീ​ത​ത്തോ​ട് ക​ക്കാ​ട് പ​വ​ര്‍ ഹൗ​സി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ല്‍ കു​റ​ച്ചു ജ​ലം മാ​ത്ര​മേ ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്നു​ള്ളു. ഇ​ത് താ​ഴെ​യു​ള്ള ചെ​റു​കി​ട ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു. ഏ​ഴ് മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള സ്വ​കാ​ര്യ വൈ​ദ്യു​തി നി​ല​യ​മാ​യ അ​ള്ളു​ങ്ക​ലി​ല്‍ ഉ​ത്പാ​ദ​നം വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ക്കി. മി​നി ഡാ​മി​ല്‍ ജ​ലം ത​ട​ഞ്ഞു നി​ര്‍ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ താ​ഴെ​യു​ള്ള കാ​രി​ക​യം (15 മെ​ഗാ​വാ​ട്ട് ) പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​യും ശോ​ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ടെ​യും പൂ​ര്‍ണ തോ​തി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...