തിളച്ചവെള്ളം തെറിച്ചുവീണ് പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

എടപ്പാള്‍ : അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന്‍ വഴുതി വീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങരംകുളം തെക്കേപ്പുരയ്ക്കല്‍ ബാബു സരിത ദമ്പതികളുടെ മകന്‍ അമന്‍ എസ്. ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലേറ്റ ബാബു, മക്കളായ അലന്‍, അനുദീബ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കുന്നതിനിടെ തറയില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ മൂത്രത്തില്‍ ചവുട്ടി ബാബു വഴുതി വീഴുകയായിരുന്നു. കൈയിലിരുന്ന പാത്രത്തില്‍ നിന്നു തിളച്ചവെള്ളം ബാബുവിന്റെയും മക്കളുടെയും ദേഹത്തേക്ക് തെറിച്ചു വീണു.

ഗുരുതരമായി പരിക്കേറ്റ ഇവരെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചങ്ങരംകുളം, തൃശ്ശൂര്‍ ആശുപത്രികളിലെത്തിച്ച ശേഷം പിന്നീട് കോഴിക്കോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഗുരുതരമായി പൊള്ളലേറ്റ അമന്‍ ശനിയാഴ്ചയോടെ മരിച്ചു. ആശാരിപ്പണിക്കാരനായ ബാബുവും ജലസേചനവകുപ്പിലെ ജോലിക്കാരിയായ സരിതയും ചിയാന്നൂരിലെ വാടകവീട്ടിലായിരുന്നു താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...