അവിവാഹിതരായ പങ്കാളികളെ വിലക്കി ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : അവിവാഹിതരായ പങ്കാളികളെ വിലക്കി പുതിയ നയവുമായി ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. നിലവിൽ ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് പുതിയ നയം പ്രാബല്യത്തിൽ കൊണ്ടുവരുക.
ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാനാവില്ല. ഓയോയുടെ പുതിയ നയപ്രകാരം ഹോട്ടലുകളിൽ മുറിയെടുക്കുന്ന സമയത്ത് ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. ഓൺലൈൻ വഴിയും നേരിട്ടും നടത്തുന്ന ബുക്കിങ്ങുകൾക്ക് ഇത് ബാധകമാണ്. കൂടാതെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് അവിവാഹിതരായ പങ്കാളികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരവും ഓയോ ഹോട്ടലുകൾക്ക് നൽകി. ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ നിയമ മാറ്റം നടപ്പാക്കുക. മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. അവിവാഹിതരായ പങ്കാളികൾക്ക് ബുക്കിംഗ് സൗകര്യം നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഓയോയുടെ നയം മാറ്റമെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...