തിരുവനന്തപുരം : പ്രഖ്യാപനങ്ങൾക്കപ്പുറം തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരിച്ചടി. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവർമ്മ മാർഗനിർദേശം’ പലരും മറന്ന സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്ലാതെ തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്ന കടകൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്ന സ്ഥിതിക്കും മാറ്റമില്ല. ഹയർ ക്യാപ്പുണ്ട്. പക്ഷേ കൈയ്യിൽ ഗ്ലൗസില്ല. ഷവർമ്മ സ്റ്റാൻഡിൽ നിന്ന് അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണമെന്നാണ് അതുണ്ടായില്ല. ഇത് തലസ്ഥാനത്തെ ഒരു ഷവർമ്മ കടയിൽ നിന്ന് നേരിട്ട് പാഴ്സൽ വാങ്ങിയപ്പോഴുള്ള സാധാരണ കാഴ്ച്ച. പാഴ്സൽ വാങ്ങുകയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഷവർമ്മ ഉണ്ടാക്കിയ സമയം, തിയതി എന്നീ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം എന്നായിരുന്നു മറ്റൊരു മാർഗനിർദേശം.
ഇതാണ് ഷവർമ്മയ്ക്ക് മാത്രമായി പുറത്തിറക്കിയ മാർഗനിർദേശത്തിന്‍റെ സ്ഥിതി. കടകൾക്ക് പ്രവർത്തിക്കാാനുള്ള ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശോധനകളാണ് മറ്റൊന്ന്. അനുമതി നൽകും മുൻപ് എല്ലായിടത്തും പരിശോധനക്കെത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ എണ്ണ, മാംസം, പാൽ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസിന് മുൻപ് നിർബന്ധിത പരിശോധന നടത്തുന്നത്.
ബാക്കിയുള്ളവ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധന കഴിഞ്ഞ് നിശ്ചിത സമയം കഴിഞ്ഞാൽ അനുമതി കിട്ടിയതായി കണക്കാക്കി പ്രവർത്തനം തുടങ്ങുകയാണ്. തട്ടുകടകളാകട്ടെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് പ്രവർത്തനം. ഇവയെ കൂടുതൽ ഗൗരവമുള്ള തരത്തിൽ ലൈസൻസിന് കീഴിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതേ ഉള്ളൂ. എല്ലാത്തിനും പുറമെ ഇതൊന്നും എടുക്കാത്തവർ വേറെയും. അതായത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം സുരക്ഷിത ഭക്ഷണം കഴിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം 47 തട്ടുകടകളും ഹോട്ടലുകളുമാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത് എന്നത് ഇതിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒരു തവണ നോട്ടീസ് നൽകിയിട്ടും വീണ്ടും ലൈസൻസെടുക്കാൻ തയാറാകാതിരുന്ന 8 കടകൾക്ക് വീണ്ടും നോട്ടീസ് നൽകേണ്ടി വന്നു. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അനുമതി പോലും നേടാതെ പ്രവർത്തിക്കുന്നവ ഇനിയും ചുറ്റുമുണ്ടെന്ന് ചുരുക്കം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]