കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനി വേദൻഷി കുമാരി(24) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്‍റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. രാത്രി വരെ ഫോൺ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിന് മൊഴി നൽകിയത്. അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ ആണ് വേദൻഷി തൂങ്ങി മരിച്ചത്.

അതിനാൽ മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...