Friday, March 29, 2024 7:52 am

ഇന്ത്യയിൽ കോവിഷീൽഡ് എടുത്ത് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വറന്റിൻ ഇളവ്

For full experience, Download our mobile application:
Get it on Google Play

ദോഹ : ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നൽകിത്തുടങ്ങി. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആർ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ ഒരാഴ്ചയായി അനുമതി നൽകുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Lok Sabha Elections 2024 - Kerala

ക്വാറന്റീനിൽ കഴിയാൻ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവർ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്ന് നിർബന്ധമാണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സീനു മാത്രമാണ് ഖത്തറിൽ അംഗീകാരം. ഓഗസ്റ്റ് 2 ന് പ്രാബല്യത്തിൽ വന്ന വ്യവസ്ഥകൾ പ്രകാരം ഇന്ത്യയടക്കം സ്‌പെഷൽ സോൺ വിഭാഗത്തിലെ 6 രാജ്യക്കാരിൽ ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് വന്നു ഭേദമായവർക്കും 2 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ.

രണ്ടാം ദിവസത്തെ പിസിആർ പരിശോധനാ ഫലം നെഗറ്റീവെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം. പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്കു മാറ്റും. അതത് രാജ്യങ്ങളിൽ വാക്‌സീനെടുത്തവർ 10 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിലാണ് ഏതാനും ദിവസങ്ങളായി അനൗദ്യോഗികമായി ഇളവനുവദിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം ; ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി

0
എറണാകുളം : യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...

60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ

0
തൃശൂർ : ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ...

0
ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്....

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0
ദില്ലി : കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700...