തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ സാധാരണ സര്‍വീസ് ഉണ്ടാകില്ല ; അവശ്യ സര്‍വീസ് മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അവശ്യ സർവിസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പോലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.

എന്നാൽ ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളിൽ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ബസ്സുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...