കൂത്തുപറമ്പ്: ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിറോഡിൽ പാറാൽ നിർദിഷ്ട ബസ് സ്റ്റാൻഡ് പരിസരത്തെ എൻ.എച്ച് 1985 ഹോട്ടലുടമ മൂര്യാട് സ്വദേശി നൗഫൽ (39), സുഹൃത്ത് കക്കാട് സ്വദേശി സ്വദേശി സഹദ് (37) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഇതേഹോട്ടലിലെ ബില്ലിങ് സ്റ്റാഫായ വയനാട് സ്വദേശി അനസ് ചാൾസാണ് (20) ക്രൂരമായ മർദനത്തിരയായത്. ബില്ലിങ്ങിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ഹോട്ടലുടമ നൗഫൽ സുഹൃത്തിനൊപ്പമെത്തി അനസിനെ കാറിൽകയറ്റി കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദനത്തിനിടെ രക്ഷപ്പെട്ട ചാൾസ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കൂത്തുപറമ്പ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നു പോലീസെത്തിയാണ് അനസ് ചാൾസിനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുമ്പും വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1