നീതി ദേവതയുടെ കണ്ണുകൾ മൂടി വെക്കില്ല, പുതിയ തീരുമാനവുമായി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് നിയമം അന്ധമല്ല അതിനാൽ തന്നെ നീതി ദേവതയുടെ കണ്ണുകൾ മൂടി വെക്കില്ല. പുതിയ തീരുമാനവുമായി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്. വാൾ ശിക്ഷയുടെ പ്രതീകമല്ല എന്ന സന്ദേശം നൽകാൻ നീതി ദേവതയുടെ ഒരു കൈയിലെ വാള്‌ മാറ്റി പകരം ഭരണഘടനയാക്കി. നിയമത്തിന് മുന്നിൽ സമത്വത്തെ പ്രതിനിധീകരിക്കുക എന്ന ആശയത്തിലാണ്‌ നീതി ദേവതയുടെ കണ്ണുകൾ മൂടിയിരുന്നത്‌. കോടതികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവരുടെ സമ്പത്ത്, അധികാരം അല്ലെങ്കിൽ മറ്റ് പദവികൾ തുടങ്ങിയവക്കുമുന്നിൽ നീതി നിഷേധിക്കപ്പെടരുത്‌ എന്നതായിരുന്നു അടഞ്ഞ കണ്ണുകൾ അർത്ഥമാക്കിയിരുന്നത്‌.

വാൾ അനീതിക്കെതിരെ ശിക്ഷിക്കാനുള്ള പ്രതീകമായിരുന്നു. നിയമം ഒരിക്കലും അന്ധമല്ലെന്നും നിയമത്തിനു മുമ്പിൽ എല്ലാവരും തുല്ല്യരാണ്‌ എന്നുമുള്ളള സന്ദേശമാണ്‌ പ്രതിമയിലെ മാറ്റങ്ങൾക്കൊണ്ട്‌ അർത്ഥമാക്കുന്നതെന്ന്‌ ചീഫ് ജസ്റ്റിസ്‌ ഓഫീസ്‌ അറിയിച്ചു. ഇന്ത്യ ബ്രിട്ടീഷ് പാരമ്പര്യത്തിൽ നിന്ന് മുന്നോട്ട് പോകണമെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. അതേസമയം നീതിയുടെ തുലാസിന്‌ മാറ്റമില്ല. കോടതിയിലെത്തുന്ന ഇരുകൂട്ടരുടെയും വാദങ്ങളും പ്രതിവാദങ്ങളും വസ്തുതകളും തൂക്കിനോക്കണമെന്ന ആശയം നിലനിര്‍ത്തുന്നതിനാണ്‌ തുലാസിന്‌ മാറ്റമില്ലാത്തത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....