ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദിച്ചു ; ര​ണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൂ​ത്തു​പ​റ​മ്പ്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി​റോ​ഡി​ൽ പാ​റാ​ൽ നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എ​ൻ.​എ​ച്ച് 1985 ഹോ​ട്ട​ലു​ട​മ മൂ​ര്യാ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (39), സു​ഹൃ​ത്ത് ക​ക്കാ​ട് സ്വ​ദേ​ശി സ്വ​ദേ​ശി സ​ഹ​ദ് (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​തേ​ഹോ​ട്ട​ലി​ലെ ബി​ല്ലി​ങ് സ്റ്റാ​ഫാ​യ വ​യ​നാ​ട് സ്വ​ദേ​ശി അ​ന​സ് ചാ​ൾ​സാ​ണ് (20) ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ര​യാ​യ​ത്. ബി​ല്ലി​ങ്ങി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ നൗ​ഫ​ൽ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി അ​ന​സി​നെ കാ​റി​ൽ​ക​യ​റ്റി കൊ​ണ്ടു​പോ​യി മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​നി​ടെ ര​ക്ഷ​പ്പെ​ട്ട ചാ​ൾ​സ് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സെ​ത്തി​യാ​ണ് അ​ന​സ് ചാ​ൾ​സി​നെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​സ്.​ഐ ര​മേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​മ്പും വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ത്തു​പ​റ​മ്പ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....