സിഗരറ്റ് ലൈറ്ററിൻ്റെ വെളിച്ചത്തിൽ ഹോട്ടലിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിഗരറ്റ് ലൈറ്ററിൻ്റെ വെളിച്ചത്തിൽ ഹോട്ടലിൽ മോഷണം. പാലക്കാട് യാക്കര ജംഗ്ഷനിലെ രമേശൻ്റെ ഹോട്ടലിലാണ് മോഷണം. മേശയിൽ സൂക്ഷിച്ച പണം കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച രാത്രി ഹോട്ടലിന് മുന്നിലെത്തിയത്. ഇതിലൊരാൾ ഷട്ടറിൻ്റെ വലത് വശത്തെ പൊട്ടിയ ഗ്ലാസ് വാതിലിലൂടെ അകത്തുകയറി. കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് മേശയ്ക്കരികിലെത്തി പണം കൈക്കലാക്കി.

മുക്കാൽ മണിക്കൂറോളം ഹോട്ടലിനകത്ത് ചെലവഴിച്ച ശേഷം ആരുടേയും കണ്ണിൽപെടാതെ സ്ഥലം വിട്ടെങ്കിലും സിസിടിവിയിൽ എല്ലാം പതിഞ്ഞു. നഗരത്തിൽ രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ഹോട്ടലിൽ കള്ളൻ കയറുന്നത്. കഴിഞ്ഞ മാസം 21 ന് ചന്ദ്രനഗറിലെ ഹോട്ടലിൽ കള്ളൻ കയറി ഭക്ഷണം ചൂടാക്കി കഴിച്ച ശേഷം മേശയിലെ പണം കൈക്കലാക്കി മുങ്ങിയിരുന്നു. ഇയാളുടെ ദൃശ്യങ്ങളുൾപ്പെടെ കൈമാറിയെങ്കിലും കള്ളൻ ഇതുവരെ വലയിലായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...